തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് ശശി തരൂര്‍ എം പി. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് ഇതു സംബന്ധിച്ച് കത്തു നല്കി. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാല്‍ എല്ലാ എംപിമാര്‍ക്കും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കും.എല്ലാം നഷ്ടപ്പെട്ട പ്രദേശത്തിന്റെ പുനരുദ്ധാരണത്തിന് എം.പി ഫണ്ട് വിനിയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.1 കോടി രൂപയുടെ വരെ സഹായങ്ങള്‍ ദുരിതബാധിത മേഖലയ്ക്ക് എം.പി ഫണ്ടില്‍ നിന്ന് നല്‍കാം. ദുരന്തബാധിത പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്കുന്ന നടപടിയായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.