വയനാട്: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടിയ സാഹചര്യത്തില്‍ സാഹചര്യത്തില്‍ ദുരന്തപ്രദേശത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് കേരള പൊലീസിന്‍രെ മുന്നറിയിപ്പ്. ദുരന്ത പ്രദേശത്തേക്ക് ഡിസാസ്റ്റര്‍ ടൂറിസം വേണ്ട എന്ന് മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റര്‍ ഫേസ്ബുക്കിലും പോലീസ് മീഡിയ സെല്‍ പങ്കുവെച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സം സൃഷ്ടിച്ചാല്‍ കര്‍ശന നടപടിയെന്നും പോലീസ് വ്യക്തമാക്കി.
വിവരമറിഞ്ഞ് ഒട്ടേറെ ആളുകള്‍ വയനാട്ടിലേക്ക് തിരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും യാത്രചെയ്യാനുള്ള സൗകര്യമാണ് ഇങ്ങനെചെയ്താല്‍ തടയപ്പെടുന്നത്. പ്രദേശമാകെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദുരന്തമാണ് അവിടെ സംഭവിച്ചത് അപകടമുണ്ടായ മേഖലകളിലേക്ക് അനാവശ്യമായി യാത്ര നടത്തരുതെന്ന് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു.നാടാകെ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങള്‍ പോകുന്നത് കര്‍ശനമായി ഒഴിവാക്കണം. സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മനസ്സിലാക്കി ഇതില്‍ സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ദുരന്തപ്രദേശത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണം
രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചാല്‍
നടപടി കര്‍ശനം;കേരള പോലീസ്