ആലംബഹീനര്‍ക്കാശ്രയമായി ദുരിതാശ്വാസ ക്യാമ്പുകള്‍

ആലംബഹീനര്‍ക്കാശ്രയമായി ദുരിതാശ്വാസ ക്യാമ്പുകള്‍

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവശേഷിക്കുന്നവര്‍ക്കാശ്വാസമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വിവിധ ക്യാമ്പുകളിലായി 7000ത്തിലധികം പേരാണ് ഉള്ളത്.ജില്ലയില്‍ 1726 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മുണ്ടക്കൈയില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ ഇവിടെ കാര്യമായ പ്രവര്‍ത്തനത്തിന് ഗതാഗത തടസ്സം നേരിട്ടിരുന്നു. സൈന്യവും എന്‍.ഡി.ആര്‍.എഫും കോസ്റ്റ് ഗാര്‍ഡുമുള്‍പ്പെടെ ദുരന്തസ്ഥലത്തുണ്ട്. ആയിരത്തോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു. ദുരന്തത്തില്‍ 155 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടനാട് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ യുപി, നെല്ലിമുണ്ട അമ്പലം ഹാള്‍, തൃക്കൈപ്പറ്റ ജി.എച്ച്.എസ്, കാപ്പംകൊല്ലി അരോമ ഇന്‍, മൗണ്ട് ടാബോര്‍ സ്‌കൂള്‍ എന്നിവയാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍.
ചിലരെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഓരോ ക്യാമ്പിന്റേയും നടത്തിപ്പ് ചുമതലയും നല്‍കിയിട്ടുണ്ട്. നിലവില്‍ 74 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവരുണ്ട്. ഭക്ഷണവും മരുന്നും ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമുള്ള സേവനങ്ങളും സാധനങ്ങളും പ്രവഹിക്കുന്നുണ്ട്.

 

ആലംബഹീനര്‍ക്കാശ്രയമായി ദുരിതാശ്വാസ ക്യാമ്പുകള്‍

Share

Leave a Reply

Your email address will not be published. Required fields are marked *