ചെന്നൈ: വയനാട്ടിലെ ചൂരല്‍ മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി 5 കോടി രൂപ അടിയന്തിര സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.കൂടാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ടീമിനെയും വയനാട്ടിലേക്ക് അയക്കുമെന്നും സ്റ്റാലിന്‍ അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിന്‍ ഫോണില്‍ സംസാരിച്ചു. ഒറ്റക്കെട്ടായി ഈ പ്രതിസന്ധി തരണംചെയ്യുമെന്നും ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ തമിഴ്‌നാട് പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് എല്ലാ സഹായങ്ങളും വാഗാദാനം ചെയ്തിരുന്നു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ
ഓഫീസ് അറിയിച്ചു.
വയനാടിന് 5 കോടി അടിയന്തിര സഹായം പ്രഖ്യാപിച്ച് സ്റ്റാലിന്‍