തിരുവനന്തപുരം: എസ് ബി ഐ കുടുംബശ്രീ മിഷനുമായി സഹകരിച്ചു നടന്ന സാദരം 2024 – 2025 മീറ്റ് ശ്രദ്ധേയമായി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ നേമം അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എസ്.എച്ച്.ജി മീറ്റില്‍ എസ് ബി ഐ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍
ഭുവനേശ്വരി എ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ കുടുംബശ്രീ മിഷന് 25 കോടി രൂപയുടെ ചെക്ക് കൈമാറി.ബാങ്കിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ് ജി സ്‌പെഷ്യല്‍ സ്‌കൂളിന് റാംപ് നിര്‍മ്മിക്കുന്നതിനും പ്രിന്റര്‍ വാങ്ങുന്നതിനും 5,65,200 രൂപയുടെ ചെക്ക് കൈമാറി.
അമ്പൂരി ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറികള്‍ നവീകരിക്കുന്നതിനും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ക്കുമായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് ചീഫ് ജനറല്‍ മാനേജര്‍ ഭുവനേശ്വരി എ തൊടുമല വാര്‍ഡ് അംഗം അഖില ഷിബുവിന് നല്‍കി.
ജനറല്‍ മാനേജര്‍ മുഹമ്മദ് ആരിഫ് ഖാന്‍, കുടുംബശ്രീ മിഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നവീന്‍ സി, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രമേഷ് ജി. റീജണല്‍ മാനേജര്‍മാരായ ഇന്ദു പാര്‍വതി, പ്രദീപ് ചന്ദ്രന്‍ , ദീപ എസ്,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള ഘടകം ഓഫീസേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു ടി, ജനറല്‍ സെക്രട്ടറി രാജേഷ് എസ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി രാജേഷ് ജി ചടങ്ങില്‍ പങ്കെടുത്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ തുടര്‍ച്ചയായി പിന്തുണക്കുന്ന സിഡിഎസ് പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. എസ്ജി സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ നൃത്താവിഷ്‌കാരവുമുണ്ടായിരുന്നു. എഴുനൂറിലധികം എസ്എച്ച്ജി അംഗങ്ങള്‍ പങ്കെടുത്തു.
എസ് ബി ഐ യുടെ ‘സാദരം ‘ ശ്രദ്ധേയമായി