കോഴിക്കോട്: ഇന്ത്യയിലും കേരളത്തിലും ന്യൂന പക്ഷ സമുദായത്തെ ഇടതു പക്ഷത്തോടൊപ്പം നില നിര്‍തുന്നതില്‍ ഐഎന്‍എല്‍ന് വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പൊളിറ്റിക്കല്‍ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ യും ഇടതുപക്ഷവും ഐ എന്‍ എല്‍ നെ ഏറ്റവും അടുത്ത കക്ഷിയായാണ്് പരിഗണിച്ചിട്ടുള്ളത്. രാജ്യത്ത് ന്യൂന പക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ മതേതര രാഷ്ട്രീയത്തില്‍ അധിഷ്ടിതമാണെന്നും ഐ എന്‍ എല്‍ എന്ന പേര് പോലും ആ മതേതര സങ്കല്‍പ്പത്തെ സൂചിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്വാഗതം പറഞ്ഞു. ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ബി ഹംസ ഹാജി, എം എ ലത്തീഫ് ,അഷ്റഫലി വല്ലപ്പുഴ, സി എച്ച് ഹമീദ് മാസ്റ്റര്‍, സമദ് നരിപ്പറ്റ, അന്‍വര്‍ സാദത്ത്, എന്‍ ഇബ്രാഹിം, ശോഭ അബൂബക്കര്‍, മുസ്തഫ ടി എന്നിവരും സംസാരിച്ചു.
ന്യൂന പക്ഷ സമുദായത്തെ ഇടതു പക്ഷത്തോടൊപ്പം നിര്‍ത്തുന്നതില്‍ ഐ എന്‍ എല്‍ന്റെ പങ്ക് നിര്‍ണ്ണായകം; ബിനോയ് വിശ്വം