ന്യൂദല്‍ഹി: മാധ്യമങ്ങള്‍ക്ക് പാര്‍ലമെന്റ് പരിസരത്ത് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.പാര്‍ലമെന്റിലേക്കുള്ള പ്രധാന കവാടത്തിനു മുന്നിലാണ് മാധ്യമ വിലക്കേര്‍പ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ ഈ നടപടിയെ എതിര്‍ത്തു.പാര്‍ലമെന്റിനകത്തുവെച്ച് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടതാണ് ഈ തീരുമാനത്തിന് കാരണമെന്നാണ് അറിയിപ്പ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ട വിഷയമല്ലിതെന്നും തന്നെ വന്ന് കണ്ടാല്‍ മതിയെന്നുമാായിരുന്നു സ്പീക്കറുടെ മറുപടി.ജാതി സെന്‍സസിനെ കേന്ദ്ര സര്‍ക്കാര്‍ പേടിക്കുകയാണെന്നും രാജ്യത്തെ ദളിത്-പിന്നോക്ക വിഭാഗത്തെ കേന്ദ്ര ബജറ്റ് അവഗണിച്ചുവെന്നും രാഹുല്‍ പറഞ്ഞു.കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം വന്‍കിട വ്യവസായികളുടെ കുത്തക ശക്തിപ്പെടുത്താന്‍ ഉള്ളതാണെന്നും രാഹുല്‍ പറയുകയുണ്ടായി.