ഐ എന്‍ എല്‍ന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിച്ചു

ഐ എന്‍ എല്‍ന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിച്ചു

കോഴിക്കോട്:സുരക്ഷിത ആശുപത്രി മാലിന്യമുക്ത കാമ്പസ് എന്ന മുദ്രാവാക്യവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരം സുലൈമാന്‍സേട്ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എയുടെ സാന്നിധ്യത്തില്‍ 30ഓളം പേര്‍ പങ്കെടുത്ത സന്നദ്ധ പ്രവൃത്തികള്‍ക്ക് ജില്ലാപ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ, ജില്ലാ ഭാരവാഹികളായ എയര്‍ലൈന്‍ അസീസ്, നരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍ സലാം നരിക്കുനി നോര്‍ത്ത് മണ്ഡലം സെക്രട്ടറി റഹിം മൂഴിക്കല്‍, സൗത്ത് മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ റഹീം, ബേപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് ബഷീര്‍ പാണ്ടിക ശാല, എന്‍ പി ഐ അബ്ദുള്ള കോയ,യു.ടി അബൂബക്കര്‍, എന്‍ വൈ എല്‍ ജില്ലാ സെക്രട്ടറി വിഭിനിഷ്, ഷംസീര്‍, നജീബ്, അബൂബക്കര്‍, അമാന്‍, കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

 

 

 

ഐ എന്‍ എല്‍ന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *