കോഴിക്കോട്:മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ആധിക്യം കാരണം വിദ്യാര്‍ത്ഥികളില്‍ വായനാശീലം അന്യമായി വരുന്ന ഇക്കാലത്ത് എം എം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി മുഴുവന്‍ ക്ലാസ് റൂമുകളിലും ലൈബ്രറികള്‍ പ്രവര്‍ത്തന സജ്ജമായി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള എം.എം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ 1977- 78 ബാച്ചിന്റെ സാംസ്‌ക്കാരിക വിഭാഗമായ വേവ്‌സിന്റെ പദ്ധതിയായ സമ്പൂര്‍ണ്ണ ക്ലാസ് റൂം ലൈബ്രറി സ്‌കൂളിലെ 36 ക്ലാസ്മുറികളിലും സജ്ജീകരിച്ച് നടപ്പിലാക്കിയത.് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ മുഖ്യാതിഥി ഡോ. ബീന ഫിലിപ്പിന് പുസ്തകങ്ങള്‍ കൈമാറി ക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുനെസ്‌കൊ പ്രഖ്യാപിച്ച സാഹിത്യ നഗരി പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചത്. സ്‌ക്കൂള്‍ പവലിയനില്‍ വെച്ച് നടത്തിയ ചടങ്ങില്‍ വേവ്‌സ് പ്രസിഡന്റ് സി.ഇ. വി. അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. കൂട്ടായ്മയുടെ അടുത്ത പ്രോഗ്രാമായ ഗവണ്‍മെന്റ് ആശാ ഭവന്‍ (മെന്‍), ഫ്രീ ബേര്‍ഡ്‌സ് ഷെല്‍ട്ടര്‍ ഹോം ഫോര്‍ ബോയ്‌സ് എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന ലൈബ്രറി പ്രോജക്ട് ഓഫര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ-കായിക സ്ഥിരം സമിതി ചെയര്‍മാന്‍ സി. രേഖയ്ക്കും, ആശാ ഭവന്‍ സൂപ്രണ്ടിനും കൈമാറി. ലൈബ്രറി കമ്മിറ്റി കണ്‍വീനര്‍ എ.വി. റഷീദ് അലി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ ഉഷാ ദേവി ടീച്ചര്‍, പി. മുഹസിന, കോഴിക്കോടിന്റെ സാഹിത്യ യശസ്സിന് മാറ്റ് കൂട്ടിയ എസ്. കെ. പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, തിക്കൊടിയന്‍, എന്‍.പി. മുഹമ്മദ് എന്നീ സാഹിത്യ മഹാരഥന്‍മാരുടെ മക്കളായ സുമിത്ര ജയ പ്രകാശ്, അനീസ് ബഷീര്‍, ഇ. സുധാകരന്‍, എം. പുഷ്പ, എന്‍.പി. ജാസ്മിന്‍, എഴുത്തുകാരി സാബി തെക്കെപ്പുറം, പ്രിന്‍സിപ്പാള്‍ കെ.കെ. ജലീല്‍, ഹെഡ്മാസ്റ്റര്‍ സി.സി. ഹസ്സന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ടി.പി. ഹംസത്ത്, വ്യവസായ പ്രമുഖന്‍ ഡോ. സി.എം. നജീബ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. ഇസ്ഹാഖ് സ്വാഗതവും
വൈസ് പ്രസിഡന്റ് ടി.പി. ഇസ്മായില്‍ നന്ദിയും പറഞ്ഞു.
മുഴുവന്‍ ക്ലാസ് റൂമുകളിലും ലൈബ്രറികള്‍
സജ്ജമാക്കി എം.എം. ഹൈസ്‌ക്കൂള്‍