ഐഎന്‍എല്‍ സംസ്ഥാനതല ശില്‍പശാലക്ക് 29ന് തുടക്കം

ഐഎന്‍എല്‍ സംസ്ഥാനതല ശില്‍പശാലക്ക് 29ന് തുടക്കം

കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) ലോക്‌സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ ആശയാടിത്തറ ശക്തിപ്പെടുത്താനും സംഘടനാ രംഗം സജീവമാക്കാനും ശില്‍പശാലകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവിലും, ജന.സെക്രട്ടറി കാസിം ഇരിക്കൂറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശില്‍പ്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം 29ന് തിങ്കള്‍ കാലത്ത് 10 മണിക്ക് സരോജ്ഭവനില്‍ (മുതലക്കുളം) സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വ്വഹിക്കും. മുഴുദിന വര്‍ക്ക്‌ഷോപ്പില്‍ എല്‍ഡിഎഫ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കും. ഇടതുപക്ഷവും മാധ്യമങ്ങളും എന്ന വിഷയം എം.വി.നികേഷ് കുമാറും ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം കെ.ടി.കുഞ്ഞിക്കണ്ണനും അവതരിപ്പിക്കും. ശില്‍പ്പശാലയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കും. സംസ്ഥാന ശില്‍പശാലക്ക് ശേഷം ജില്ലകളില്‍ ജില്ലാതല ശില്‍പ്പശാലകളും സംഘടിപ്പിക്കും. കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ 29ന് വൈകിട്ട് 4ന് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ജിഎസ്ടി ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ ഐഎന്‍എല്‍ സംസ്ഥാന ട്രഷറര്‍ ബി.ഹംസഹാജി, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്.ഹമീദ് മാസ്റ്റര്‍, ഐ.എന്‍.എല്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി എന്നിവരും പങ്കെടുത്തു.

 

ഐഎന്‍എല്‍ സംസ്ഥാനതല
ശില്‍പശാലക്ക് 29ന് തുടക്കം

Share

Leave a Reply

Your email address will not be published. Required fields are marked *