ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് നിരാശ

ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് നിരാശ

മെഡല്‍ പ്രതീക്ഷയുമായി പാരീസിലെത്തിയ ഇന്ത്യന്‍ സഖ്യത്തിന് നിരാശ.വലിയ ഷൂട്ടിങ് സംഘവുമായാണ് ഇന്ത്യ പാരീസിലെത്തിയത്. 21 ഷൂട്ടര്‍മാരാണ്് ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്. രണ്ട് ടീമുകള്‍ക്കും 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് വിഭാഗത്തിലെ മത്സരത്തില്‍ ഫൈനലിലെത്താന്‍ സാധിച്ചില്ല.

ഇന്ത്യക്കായി മത്സരിച്ച സന്ദീപ് സിങ്-എളവേണില്‍ വളറിവാന്‍, അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യങ്ങള്‍ യോഗ്യത റൗണ്ടില്‍ നിന്ന് പുറത്തായി. സന്ദീപ് സിങ്-എളവേണില്‍ വളറിവാന്‍ സഖ്യം 12-ാം സ്ഥാനത്തും അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യം ആറാം സ്ഥാനത്തുമെത്തി. കടുത്ത മത്സരത്തിനൊടുക്കം അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യത്തിന് ഒരു പോയന്റിന്റെ വ്യത്യാസത്തിലാണ് ഫൈനല്‍ റൗണ്ടിലേക്കുള്ള യോഗ്യത നഷ്ടപ്പെട്ടത്.

ആദ്യ നാലിലെത്തുന്നവരാണ് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറുകയെന്നിരിക്കേ അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യത്തിന് ആറാം സ്ഥാനത്തെത്താനേ ആയുള്ളൂ. അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യം 628.7 പോയന്റ് നേടി. നാലാം സ്ഥാനത്തെത്തിയ ജര്‍മന്‍ സഖ്യം 629.7 പോയന്റാണ് നേടിയത്. അഞ്ചാമതെത്തിയ നോര്‍വേ ടീം 629.6 പോയന്റ് നേടി. വെങ്കലമെഡലിനായുള്ള മത്സരത്തിന് യോഗ്യത നേടിയ ജര്‍മന്‍ സഖ്യത്തിനേക്കാള്‍ ഒരു പോയന്റ് മാത്രം പിന്നിലായിരുന്നു ഇന്ത്യന്‍ സഖ്യം.

ഇന്ത്യ ഏറെ പ്രതീക്ഷയുള്ള വിഭാഗമായ 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ പുരുഷവിഭാഗത്തില്‍ സരബ്ജ്യോത് സിങ്, അര്‍ജുന്‍ ചീമ എന്നിവരും വനിതാവിഭാഗത്തില്‍ മനു ഭേക്കര്‍, റിഥം സാങ്വാന്‍ എന്നിവരും ശനിയാഴ്ച യോഗ്യതാറൗണ്ടില്‍ മത്സരിക്കുന്നുണ്ട്.

 

 

 

 

ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് നിരാശ

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *