ഭിന്നശേഷിക്കാരായ യുവതീ യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

ഭിന്നശേഷിക്കാരായ യുവതീ യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

കോഴിക്കോട്: ഭിന്നശേഷിക്കാരായ യുവതീ യുവാക്കള്‍ക്ക് സമര്‍ഥം ട്രസ്റ്റ് ഫോര്‍ ദി ഡിസേബിള്‍ഡ് നടപ്പിലാക്കുന്ന സൗജന്യ റീട്ടെയ്ല്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചതായി ഭാരവാഹികള്‍വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2 മാസം ദൈര്‍ഘ്യമുള്ള കോഴിസിന്റെ പരിശീലനം എറണാകുളം നോര്‍ത്ത് പറവൂരിനടുത്തെ ട്രെയിനിങ് സെന്ററിലാണ് നടക്കുക. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എല്ലാം സൗജന്യമായിരിക്കും. എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. 18 വയസ്സു മുതല്‍ 30 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും നല്‍കും. സംസാര-കേള്‍വി ശേഷികള്‍ക്ക് വൈകല്യമുള്ള കുട്ടികള്‍ക്കായി ആംഗ്യഭാഷയില്‍ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ ഉള്ളതിനാല്‍ ഇവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.6361511991, 7907019173.

 

 

ഭിന്നശേഷിക്കാരായ യുവതീ യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

Share

Leave a Reply

Your email address will not be published. Required fields are marked *