കേന്ദ്രം പ്രവാസികളോട് കാണിക്കുന്നത് തികഞ്ഞ അവഗണന: അഡ്വ. ഗഫൂര്‍ പി. ലില്ലിസ്

കേന്ദ്രം പ്രവാസികളോട് കാണിക്കുന്നത് തികഞ്ഞ അവഗണന: അഡ്വ. ഗഫൂര്‍ പി. ലില്ലിസ്

കോഴിക്കോട്: രാജ്യത്തെ ജിഡിപിയൂടെ മൂന്നില്‍ ഒരു ഭാഗം സംഭാവന ചെയ്യുന്ന പ്രവാസികളുടെ പുനരധിവാസത്തിനും,ക്ഷേമത്തിനുമായി
കേന്ദ്ര ധനമന്ത്രി ആവതരിപ്പിച്ച ബജറ്റില്‍ ഒരു ചില്ലികാശ് പോലും നീക്കിവച്ചില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂര്‍ പി. ലില്ലിസ്. പ്രവാസികള്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണെന്നും, അത് അഖിലേന്ത്യാ തലത്തില്‍ വ്യാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സന്ദര്‍ഭത്തിലാണ് കേരളത്തോടുള്ള അവഗണനയെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പ്രവാസി സംഘം കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന തലത്തില്‍ ആഹ്വാനം ചെയ്ത മാര്‍ച്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആദായ നികുതി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലകുളത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ആദായ നികുതി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. കെ. സജീവ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മഞ്ഞക്കുളം നാരായണന്‍, സലിം മണാട്ട് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി. വി ഇഖ്ബാല്‍ സ്വാഗതവും ട്രഷറര്‍ എം. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

 

 

കേന്ദ്രം പ്രവാസികളോട് കാണിക്കുന്നത്
തികഞ്ഞ അവഗണന: അഡ്വ. ഗഫൂര്‍ പി. ലില്ലിസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *