കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 25 വയസ്സ്

കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 25 വയസ്സ്

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 25 വയസ്സ്. യുദ്ധവിജയത്തിന്റെ 25ാം വാര്‍ഷികത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചു. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലിയും അര്‍പ്പിച്ചു. 545 ഇന്ത്യന്‍ ജവാന്മാര്‍ക്ക് അന്ന് കാര്‍ഗിലില്‍ ജീവന്‍ നഷ്ടമായത്. 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നാല് ദിവസം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ദ്രാസില്‍ സംഘടിപ്പിക്കുന്നത്. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ യുദ്ധസ്മാരകത്തിന് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ചവരുടെ കുടുംബങ്ങളെ ആദരിച്ചിരുന്നു. ആദരാഞ്ജലികളര്‍പ്പിച്ചശേഷം പ്രധാനമന്ത്രി ലഡാക്കിലെ ഷിന്‍കുന്‍ ലാ ടണല്‍ പദ്ധതി ഉദ്ഘാടനവും നിര്‍വ്വഹിക്കും.

 

 

 

 

കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 25 വയസ്സ്

 

Share

Leave a Reply

Your email address will not be published. Required fields are marked *