ഇടുക്കി:ജില്ലയുടെ ലീഡ് ബാങ്ക് ആയി ചുമതലയേറ്റ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജന സമ്പര്‍ക്ക പരപാടി സംഘടിപ്പിച്ചു. വായ്പാ വിതരണമേളയില്‍ ജില്ലയിലെ വിവിധ ബാങ്കുകളുടെയും ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സ്വയം സഹായ സംഘങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു. എസ്ബിഐ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഭുവനേശ്വരി എ അധ്യക്ഷത വഹിച്ചു.
കാര്‍ഷിക മേഖലയിലെ അവസരങ്ങളും ആശങ്കകളും എന്ന വിഷയത്തെ അധികരിച്ച് ഇടുക്കി ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സെലിനാമ്മ പ്രഭാഷണം നടത്തി.തുടര്‍ന്ന് അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രസ്ട്രക്ചര്‍ ഫണ്ട് എന്ന വായ്പയെ കുറിച്ച് രഞ്ജിത്ത് മുരളി നോഡല്‍ ഓഫീസര്‍ (എ ഐ എഫ്) വിശദീകരിക്കുകയുണ്ടായി. യോഗത്തില്‍ എസ് എല്‍ ബി സി യെ പ്രതിനിധീകരിച്ച് അജയ് പ്രകാശ് (എജിഎം കാനറാ ബാങ്ക്) സംസാരിച്ചു. എസ്ബിഐ ജനറല്‍ മാനേജര്‍ മന്‍മോഹന്‍ സ്വയിന്‍, എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശിവകുമാര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് എസ്ബിഐ തൊടുപുഴ റീജണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായ്പ വിതരണമേളയും നടന്നു.യോഗത്തില്‍ എസ്ബിഐ തൊടുപുഴ റീജണല്‍ മാനേജര്‍ നെഫിന്‍ ക്രിസ്റ്റഫര്‍ സ്വാഗതം പറഞ്ഞു.