ഷിരൂര്‍ (കര്‍ണാടക): കോഴിക്കോട്ടെ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനിടയില്‍ ട്രക്കിന്റേതെന്നു കരുതുന്ന പുതിയ സിഗ്നനല്‍
ലഭിച്ചതായി ദൗത്യ സംഘം അറിയിച്ചു. ഡ്രോണ്‍ പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. സിഗ്‌നല്‍ ലഭിച്ചിരിക്കുന്ന പ്രദേശത്ത് ശക്തമായ അടിയൊഴുക്കാണെന്നും മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇത് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.പുഴയ്ക്ക് ഒത്തനടുക്കുള്ള പാറകളടങ്ങിയ മണ്‍കൂനയ്ക്ക് സമീപത്തായിട്ടാണ് സിഗ്നല്‍ ലഭിച്ചത്. അല്‍പ സമയത്തിനുള്ളില്‍ സ്‌കാനിംഗ് വിവരങ്ങള്‍ ലഭിക്കും.അതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് മജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞു. ഇന്ന് മന്ത്രിമാരുടെയും എം.എല്‍.എ മാരുടെയും യോഗം വൈകിട്ട് നടക്കും. അര്‍ജുനെ തിരയുന്നതില്‍ നിന്നും സേന പിന്‍മാറരുതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ട്രക്കിന്റേതെന്നു കരുതുന്ന പുതിയ സിഗ്നനല്‍
ലഭിച്ചതായി ദൗത്യ സംഘം