കോഴിക്കോട്: ഭിന്നശേഷി കാര്‍ ഉള്‍പ്പെടെ നാല് ലക്ഷത്തില്‍ പരം ലോട്ടറി തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്‍പ് 25000 രൂപ ബോണസ് നല്‍കണമെന്ന്
കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി ജില്ലാ നേതൃ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ലോട്ടറി വില്‍പ്പനയിലൂടെ മൂന്ന് ലക്ഷം രൂപ ദിനം പ്രതി സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. ചെറുകിട വിതരണക്കാര്‍ക്ക് ലോട്ടറി ടിക്കറ്റ് ലഭി
ക്കാത്ത സഹചര്യം നിലനില്‍ക്കുന്നതിനെതിരെ ജില്ലാ ലോട്ടറി ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരം നടത്തുമെന്നും യോഗം തീരുമാനിച്ചു.
ഡോ. എം.പി. പത്മനാഭന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എന്‍.എ. അമീര്‍ അദ്ധ്യക്ഷത വഹിച്ചു.
വി.സി. സേതുമാധവന്‍,എന്‍.പ്രഭാകരന്‍, പ്രേമംജിത്ത് പൂച്ചാലില്‍, കുട്ട്യലി കുന്ദമംഗലം, സലാം ഇടുക്കപ്പാറ,വരപ്പുറത്ത് കരിം, സുഹറ വെങ്ങളം, എന്നിവര്‍ സംസാരിച്ചു സി. ശശി സ്വാഗതവും ഷാഹിദ കരിം നന്ദിയും പറഞ്ഞു.
ഓണത്തിന് മുമ്പ് ലോട്ടറി തൊഴിലാളികള്‍ക്ക്
25000 രൂപ ബോണസ് നല്‍കണം:ഐഎന്‍ടിയുസി