കോട്ടയം: ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി ഏര്‍പ്പെടുത്തിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്ങ് ഔട്ട്സ്റ്റാന്റിങ്ങ് കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ,കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ യുവജന ക്ഷേമ കായിക മന്ത്രാലയം യൂത്ത് അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി ദേശിയ അന്തര്‍ദ്ദേശീയ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള കുട്ടനാട് തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയെ വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയി നാമനിര്‍ദേശം ചെയ്തു.
1988 ല്‍ വേള്‍ഡ് വിഷന്‍ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ലഭിച്ച നേതൃ പാടവം സാമൂഹിക പ്രവര്‍ത്തന രംഗത്തിന് അടിത്തറ പാകി.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി വിവിധ സംഘടനകളിലൂടെ ജീവകാരുണ്യ സാമൂഹിക മനുഷ്യാവകാശ സമാധാന മാധ്യമ ,പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ച് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് അല്‍ഖുര്‍മ ഹോസ്പിറ്റല്‍ നേഴ്‌സിങ്ങ് ഡയറക്ടര്‍ ജിജി ജോണ്‍സണ്‍ ഭാര്യയും ബെന്‍, ഡാനിയേല്‍ എന്നിവര്‍ മക്കളും ആണ്.
ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള വേള്‍ഡ് മലയാളി
ഓര്‍ഗനൈസേഷന്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍