തുരുവനന്തപുരം: പത്രാധിപര്‍, സാംസ്‌കാരിക വകുപ്പ് ഉപഭോക്തൃ സമിതി ചെയര്‍മാന്‍, സര്‍വ്വ വിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന പ്രൊഫ.തുമ്പമണ്‍ തോമസ് അനുസ്മരണവും, പുസ്തക പ്രകാശനവും 27ന് (ശനി) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നടക്കും. ചടങ്ങില്‍ മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍ അധ്യക്ഷത വഹിക്കും. റോഷ്‌നി തോമസ് ആമുഖ പ്രഭാഷണം നടത്തും. ഉദ്ഘാടനവും പുസ്തക പ്രകാശനവും അടൂര്‍ ഗോപാല കൃഷ്ണന്‍ നിര്‍വ്വഹിക്കും. പുസ്തകം കേരള ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.പോള്‍ മണലില്‍ ഏറ്റു വാങ്ങും. ഗ്രന്ഥകാരനും, കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ ഉപദേശക സമിതിയംഗവുമായ ഡോ.അജയപുരം ജ്യോതിഷ് കുമാര്‍ പുസ്തകം പരിചയപ്പെടുത്തും. ചെറിയാന്‍ ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തും. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗം വി.എസ്.ബിന്ദു, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ അസി.ഡയറക്ടര്‍ ഡോ.വിളക്കുടി രാജേന്ദ്രന്‍, സമസ്ത കേരള സഹിത്യ പരിഷത്ത് നിര്‍വ്വാഹക സമിതിയംഗം ഡോ.കായംകുളം യൂനുസ്, കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ ഉപദേശക സമിതിയംഗം എല്‍.വി.ഹരികുമാര്‍ ആശംസകള്‍ നേരും. പ്രൊഫ.തുമ്പമണ്‍ തോമസ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് അഡ്വ.സുരേഷ് കോശി സ്വാഗതവും, സെക്രട്ടറി രഞ്ജന്‍ പുത്തന്‍പുരയ്ക്കല്‍ നന്ദിയും പറയും.