തൃശൂര്‍: വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജര്‍ ധന്യ മോഹനന്‍ അതേ സ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി.18 വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു ധന്യ. വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ്. സംഭവത്തില്‍ വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണുകള്‍ വ്യാജമായുണ്ടാക്കി പണം അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. 2019 മുതലാണ് തട്ടിപ്പ് നടത്താന്‍ തുടങ്ങിയതെന്നാണ് വിവരം.ധന്യയും കുടുംബവും വീട് പൂട്ടിയിട്ട് ഒളിവിലാണ്.വലപ്പാട് സി.ഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം കേസ് അന്വേഷിക്കും.