പുളിക്കല്‍: കൊണ്ടോട്ടിയിലെ പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എഎംയുപിസ്‌കൂളിലെ 20ലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായി സ്ഥിരീകരിച്ചു. 29-ാം തിയതിവരെ സ്‌കൂളിന് അവധി നല്‍കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ പേര്‍ അരൂര്‍ മേഖലയിലുള്ളവരാണ്.