പ്രതീക്ഷയില്‍ കേരളം അര്‍ജുനെ ഇന്ന് കണ്ടെത്തുമോ?

പ്രതീക്ഷയില്‍ കേരളം അര്‍ജുനെ ഇന്ന് കണ്ടെത്തുമോ?

കര്‍ണ്ണാടക: അങ്കോലയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ ഇന്ന് കണ്ടെത്താന്‍ സാധിക്കുമോ എന്ന് ആശങ്കപ്പെടുകയാണ് കേരളം. എം.കെ രാഘവന്‍ എം.പി.സൈനിക മേധാവിയെ കണ്ടു സംസാരിച്ചിരുന്നു. അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താംദിനം പുരോഗമിക്കുകയാണ്.അര്‍ജുനെ കണ്ടെത്താന്‍ നാവികസേനയുടെ ഡീപ് ഡൈവേഴ്‌സ് എത്തിയിട്ടുണ്ട്. ഉച്ചക്ക് ശേഷമാണ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന തുടങ്ങുക.ലോറി ഉയര്‍ത്താനുള്ള ക്രെയിന്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ലോറിക്കുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്നാണ് ആദ്യം പരിശോധിക്കും.ലോറി പുഴയില്‍ തലകീഴായി മറിഞ്ഞ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. ലോറി ഉയര്‍ത്താനായി പുഴയില്‍ പ്രത്യേക പ്ലാറ്റ് ഫോം സ്ഥാപിക്കാനാണ് തീരുമാനം. കരയില്‍ നിന്ന് 30 മീറ്റര്‍ മാറി അടിത്തട്ടില്‍ 15 അടി താഴ്ചയില്‍ ലോറിയുണ്ടെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.
ഡ്രോണ്‍ പ്രവര്‍ത്തിക്കാനുള്ള ബാറ്ററി എത്തിച്ചു. ഡ്രോണിന്റെ പ്രവര്‍ത്തനം തുടങ്ങി. അതില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ പൊലീസിന് കൈമാറും.
പുഴയിലെ ശക്തമായ അടിയൊഴുക്ക് കാരണം ഡൈവിങ് ടീമിന് ട്രക്കിന്റെ അടുത്തേക്ക് എത്താന്‍ വളരെ പ്രയാസമാണ്. കൂടാതെ പ്രദേശത്ത് കാലാവസ്ഥയും പ്രതികൂലമാണ്. എങ്കിലും സൈന്യം അതിന്റെ പരമാവധി ശ്രമത്തിലാണ്. ഏത് വിധേനയും അര്‍ജുനെ കണ്ടെത്തുമെന്നാണ് ദൗത്യ സംഘത്തിന്റെ തീരുമാനം. എങ്ങനെ ഇനി മുന്നോട്ട് പ്രവര്‍ത്തനം നീക്കണം എന്നതിനെ സംബന്ധിച്ച് യോഗം നടക്കുന്നുണ്ട്.
സൈന്യവും നേവിയും എം.എല്‍.എയും കലക്ടറും പൊലീസ് സൂപ്രണ്ടുമെല്ലാം മുഴുവന്‍ സമയവും ഇവിടെത്തന്നെയാണ്. മലയാളികളുടെ ഐക്യം അവര്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.അര്‍ജുന് വേണ്ടി കേരളം ഒരുമിച്ച് നില്‍ക്കുന്നു.

 

 

 

 

പ്രതീക്ഷയില്‍ കേരളം
അര്‍ജുനെ ഇന്ന് കണ്ടെത്തുമോ?

 

Share

Leave a Reply

Your email address will not be published. Required fields are marked *