കോഴിക്കോട്: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രവാസി സമൂഹത്തെ അവഗണിച്ചതായി ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. വിദേശ നാടുകളില്‍ നിന്ന് രാജ്യത്തേക്ക് ലക്ഷക്കണക്കിന് കോടി രൂപ രാജ്യത്തേക്കയക്കുന്നവരാണ് പ്രവാസികള്‍ എന്നും ആഗോള തലത്തില്‍ മറ്റ് രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായ കാലഘട്ടത്തില്‍ രാജ്യത്തെ സാമ്പത്തിക ഘടനയെ സംരക്ഷിച്ചവരാണ് പ്രവാസികള്‍ എന്ന് യോഗം കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പ്രവാസി കാര്യ മന്ത്രാലയം പുനരാരംഭിക്കുക, പ്രവാസി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസികള്‍ക്ക് 10,000 രൂപ പെന്‍ഷന്‍ അനുവദിക്കുക, കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കുക, എയര്‍ കേരള അനുവദിക്കുക, വിമാന ടിക്കറ്റ് വര്‍ദ്ധന തടയാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡണ്ട് എം.വി.കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.ടി.നിസാര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി.വാസുദേവന്‍, പി.കെ.ജയചന്ദ്രന്‍, വിജയന്‍ കല്ലാച്ചി, ഇസ്മയില്‍ പുനത്തില്‍, കോയട്ടി മാളിയേക്കല്‍, പി.അനില്‍ ബാബു, സക്കരിയ പള്ളിക്കണ്ടി, സണ്ണി ജോസഫ് മീഡിയ ചെയര്‍മാന്‍, ജോയ് പ്രസാദ് പുളിക്കല്‍, ഉസ്മാന്‍ ഒഞ്ചിയം എന്നിവര്‍ സംസാരിച്ചു.