കോഴിക്കോട്: ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ബിസിനസ് ചെയ്യുന്ന ശ്രീ ഗോകുലം ഗ്രൂപ്പിന്റെ സ്റ്റാഫ്ഡേ ആഘോഷം ചെന്നൈയില്‍ നടന്നു. ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും, ചെയര്‍മാനുമായ ഗോകുലം ഗോപാലന്റെ ജന്മദിനമാണ് (ജൂലൈ-23) ഒരോ വര്‍ഷവും സ്റ്റാഫ്ഡേയായി ആഘോഷിക്കുന്നത്. ചെന്നൈ തേനാംപേട്ടയിലുള്ള കാമരാജര്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്.
ചടങ്ങില്‍ തമിഴ്‌നാട് മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍, ജലവിതരണ മന്ത്രിയായ കെ.എന്‍.നെഹ്റു വിശിഷ്ട അഥിതിയായി.
ഗോകുലം ഗോപാലന്റെ കുടുംബാംഗങ്ങളും, ജീവനക്കാരും പങ്കെടുത്ത ചടങ്ങില്‍ തന്റെ മാതാപിതാക്കളുടെ ഫോട്ടോയുടെ മുന്നില്‍ ഗോകുലം ഗോപാലന്‍ ഭദ്ര ദീപം കൊളുത്തി, കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.
ഗോകുലം ഗോപാലന്റെ മകനും, ശ്രീഗോകുലം ഗ്രൂപ്പിന്റെ മാനേജിങ്ങ് ഡയറക്ടറുമായ ബൈജു ഗോപാലന്‍ ചെന്നൈ എഗ്മോറിലുള്ള ചൈല്‍ഡ് ഹോസ്പിറ്റലില്‍ 80 കുട്ടികള്‍ക്ക് ‘ഗോകുലം ബെനോ’ ഉത്പന്നമായ ചൈല്‍ഡ് കെയര്‍ കിറ്റുകള്‍ നല്‍കി.
ജീവനക്കാരുടെയും, പുറത്തുനിന്നുള്ള കലാകാരന്മാരുടെയും കലാപരിപാടികളും അരങ്ങേറി. സിനിമാ നടനായ ജോജു ജോര്‍ജ്, 24 ന്യൂസ് ചാനലിന്റെയും, ഫ്‌ളവേര്‍സ് ചാനലിന്റെയും മാനേജിങ്ങ് ഡയറക്ടറായ ശ്രീ കണ്ഠന്‍ നായര്‍, റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിങ് ഡയറക്ടറായ ആന്റോ തുടങ്ങിയവര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ബൈജു ഗോപാലന്‍, മരുമകനും, ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ വൈസ് ചെയര്‍മാനുമായ വി.സി.പ്രവീണ്‍ എന്നിവര്‍ നന്ദി അറിയിച്ചു.
ശ്രീ ഗോകുലം ഗ്രൂപ്പ് സ്റ്റാഫ്ഡേ ആഘോഷിച്ചു