തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നേത്ര പരിശോധനാ പദ്ധതിയായ ‘ക്ലിയര്‍ സൈറ്റു’ മായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സിഎസ്ആര്‍ സംരംഭമായ ആസ്റ്റര്‍ വൊളന്റിയേഴ്‌സ്. പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.ക്ലിയര്‍ സൈറ്റ്’ പദ്ധതി സ്‌കൂള്‍ കുട്ടികള്‍ കാഴ്ച മെച്ചപ്പെടുത്തുകയും അവരുടെ വിദ്യാഭ്യാസത്തിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുകയും ചെയ്യുമെന്ന് ക്ലിയര്‍ സൈറ്റ് പദ്ധതിയുടെ രണ്ട് വാഹനങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ട് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
ആസ്റ്റീരിയന്‍ യുണൈറ്റഡ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലുകള്‍ വണ്‍സൈറ്റ് എസിലോര്‍എക്‌സോട്ടിക ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് എറണാകുളം, കോഴിക്കോട് ജില്ലകളിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി പദ്ധതി നടപ്പിലാക്കുന്നത്.
സ്‌കൂള്‍ കുട്ടികളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിച്ച് അവരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നേത്ര പരിശോധനക്കായി പ്രോട്ടോക്കോളുകള്‍ സ്ഥാപിക്കുകയും കുട്ടികള്‍ക്ക് രോഗം നിര്‍ണയിച്ചാലുടന്‍ പ്രീ-ഫാബ്രിക്കേറ്റഡ് കണ്ണടകള്‍ നല്‍കുകയും ചെയ്യും. വര്‍ദ്ധിച്ചുവരുന്ന മയോപിയ ചെറുക്കുന്നതിന് സമയോചിതവും ഫലപ്രദവുമായ ഇടപെടലും ക്ലിയര്‍ സൈറ്റ് പദ്ധതി ഉറപ്പാക്കുന്നു. കേരളത്തിന് പുറമെ രാജ്യത്തുടനീളമുള്ള കുട്ടികള്‍ക്ക് വ്യക്തമായ കാഴ്ച നേടിക്കൊടുക്കാനുള്ള യാത്രയുടെ തുടക്കമായാണ് എറണാകുളത്തും കോഴിക്കോടും ആരംഭിച്ചത്.ആഗോളതലത്തില്‍ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ആസ്റ്ററിന്റെ ശ്രമങ്ങളെ ഊട്ടിയുറപ്പിക്കുന്ന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ക്ലിയര്‍ സൈറ്റ് പദ്ധതി.രാജ്യത്തിന്റെ ഭാവി തലമുറക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള അടിസ്ഥാന അവകാശം സാദ്ധ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്’. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.