കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു. സംഘടനയുടെ സംസ്ഥാന ലീഡര്‍ഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടരുന്നതോടൊപ്പം ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്കും സമൂഹത്തില്‍ ഒറ്റപ്പെടുന്ന വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് റോയി ജോസഫ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് മുജീബ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായി റോയി ജോസഫ് (സ്റ്റേറ്റ് പ്രസിഡന്റ്), ബി.ജെ. തോമസ് (വൈസ് പ്രസിഡന്റ്), സജിമോന്‍ എ.സി (സ്റ്റേറ്റ് സെക്രട്ടറി), കെ. എ. തോമസ്(ജോയിന്‍ സെക്രട്ടറി), അനില ആനി ലാസര്‍(ജോയിന്‍ സെക്രട്ടറി), ഷിബു കെ.ആര്‍( ട്രഷറര്‍), ജി.പി. കുറ്റിച്ചല്‍ (സ്റ്റേറ്റ് കോഡിനേറ്റര്‍), എക്സിക്യൂട്ടീവ് അംഗങ്ങളായി റോസിന റോയ് , അജിത്ത് ഈപ്പന്‍, ശ്രീകുമാര്‍, കുമ്മിള്‍ നസീര്‍ എന്നിവരെ തെരഞ്ഞെടുത്തു.
സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായി ഡോ. ജോമോന്‍ തെക്കേക്കര, റ്റോം തോമസ് , സത്യദാസ് ജെ.എസ്, മാത്യു സാം കൊട്ടാരക്കര, ഡോ. ബോസ് വി എബ്രാഹം, അഡ്വക്കേറ്റ്. സബിത്ത് ബീവി , ബിജോ തോമസ്, കിഷോര്‍ കുമാര്‍, ഷൈജു കെ തോമസ് , ബീന ബാബു, ശബരിനാഥ് നായര്‍ , ജോസ് ചാക്കോ, ബിജു മാത്യു എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍,
മനുഷ്യാവകാശ സംഘടനകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം
കെ.ടി. ബിനു