കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങമായി കോഴിക്കോട് ഒരു കുട്ടി കൂടി ചികിത്സയില്‍. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. പരിശോധനാഫലം ഇന്ന്(ബുധനാഴ്ച) പുറത്ത് വരും. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്ന് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്.കഴിഞ്ഞ ദിവസമാണ് പതിനാലു വസയസുകാരന്‍ അഫ്‌നാന്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ നിന്ന് മുക്തി നേടിയത്. ഇത് ഒരപൂര്‍വ്വ സംഭവമായാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. സാധാരണ ഈ രോഗത്തില്‍ നിന്ന് മുക്തി നോടുക പ്രയാസമാണ്. കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ആശങ്കാകുലമാണ്. കാരണം വളരെ വിരളമായാണ് ഇത്തരം രോഗം റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. എന്നാല്‍ രണ്ടു മാസത്തിനിടെ 3 പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്.മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.
അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണം
ഒരു കുട്ടി കൂടി ചികിത്സയില്‍