കോഴിക്കോട് : കേന്ദ്ര ബജറ്റ് പുറത്തു വരുമ്പോള്‍ കേരളത്തിനോടുള്ള അവഗണന തുടരുന്നതാണ് കാണുന്നത്. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് കൃത്യമായ ദിശാബോധമില്ലായ്മയും വ്യക്തമാണ്. രണ്ടു കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും കേരളത്തിന് പ്രത്യേകിച്ചൊന്നും ലഭ്യമാക്കാന്‍ സാധിക്കാത്തത് പ്രസ്തുത മന്ത്രിമാരുടെ കഴിവുകേടിനപ്പുറം കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശത്രുതാ മനോഭാവം കൂടിയാണ് വ്യക്തമാക്കുന്നത്. കേരളത്തോടുള്ള ഈ കടുത്ത അവഗണനക്കെതിരെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ശക്തമായി തന്നെ രംഗത്തുവരണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയ്ക്ക് വിധേയപെട്ട് ശിഷ്ടകാലം ജീവിതം തള്ളിനീക്കുക എന്നതിനപ്പുറം വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളോ, വികസന താല്‍പ്പര്യമോ ഇല്ലാത്തവരാണ് കേരളത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമാര്‍ എന്നതിന്റെ കൂടി തെളിവാണ് കേരളത്തോടുള്ള അവഗണന വ്യക്തമാക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ മാനിക്കാത്ത നിലപാടാണിത്. മോദിക്കും കൂട്ടാളികള്‍ക്കും അധികാരത്തില്‍ കടിച്ചു തൂങ്ങാനുള്ള ഗിമ്മിക്കുകള്‍ മാത്രമാണ് ബഡ്ജറ്റിലുള്ളതെന്നും ഐ എന്‍ എല്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന് നേരെ കണ്ണടച്ച ബജറ്റ്,
രണ്ടു മന്ത്രിമാര്‍ പേരിനുമാത്രം; ഐ എന്‍ എല്‍