കോഴിക്കോട്: കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കോഴിക്കോട് ഡവലപ്‌മെന്റ് കൗണ്‍സില്‍ യോഗം ചൂണ്ടിക്കാട്ടി. എയിംസിന് വേണ്ടി കേരളത്തിന്റെ കാത്തിരിപ്പ് 10 വര്‍ഷത്തിലധികമായി. മുഖ്യമന്ത്രി സംസ്ഥാനത്തെ എം.പിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് എയിംസ് കേരളത്തിന് അനുവദിക്കണമെന്നും അത് കിനാലൂരില്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയില്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടത് ഏതാനും ദിവസങ്ങള്‍ മുമ്പാണ്.കോഴിക്കോട് പാര്‍ലമെന്റംഗം എം.കെ.രാഘവന്‍.എം.പി ഇക്കാര്യം നിരന്തരം പ്രധാനമന്ത്രിയുടെയും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തുകയും ലോക സഭയില്‍ ഉന്നയിച്ചതുമാണ്. സംസ്ഥാന സര്‍ക്കാരിന്റെയും, പാര്‍ലമെന്റ് അംഗങ്ങളുടെയും കേരളത്തിലെ ജനങ്ങളുടെയും ആവശ്യത്തിനു നേരെ മുഖം തിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഭൂഷണമല്ലെന്ന് യോഗം കുറ്റപ്പെടുത്തി. കേരളത്തില്‍ നിന്ന് ബിജെപി പ്രതിനിധികളായി സുരേഷ് ഗോപിയും, ജോര്‍ജ്ജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെകൊണ്ട് തീരുമാനമെടുപ്പിക്കാന്‍ സാധിക്കാത്തത് നിരാശാ ജനകമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ പ്രസിഡണ്ട് പി.ടി.നിസാര്‍അധ്യക്ഷത വഹിച്ചു.ജന. സെക്രട്ടറി ജോയ്ജോയ് പ്രസാദ് പുളിക്കല്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. മുഖ്യ രക്ഷാധികാരി കെ.വി.സുബ്രഹ്‌മണ്യന്‍, അഡ്വ.ജോയ് അബ്രഹാം, വിജയന്‍ കല്ലാച്ചി. ഉസ്മാന്‍ ഒഞ്ചിയം, പി.എല്‍.വിന്‍സന്റ്, ആര്‍.കെ.ഇരവില്‍, ജോണ്‍ അഗസ്റ്റിന്‍. പിട.ി.അബ്ദുല്‍ ഷുക്കൂര്‍, സരിത പ്രകാശ്, ടി.പി.വാസു, പി.ഭാഗ്യേശ്വരി സംസാരിച്ചു.