കേരളത്തിന് കാര്യമായ നേട്ടം ബജറ്റിലില്ല
ന്യൂഡല്‍ഹി:ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സ്വര്‍ണ്ണം, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ചില വസ്തുക്കള്‍ക്ക് വില കുറയും.കാന്‍സര്‍ മരുന്നുകള്‍, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍, ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയും കുറയും. സ്വര്‍ണം ഗ്രാമിന് 420 രൂപവരെ കുറയാന്‍ സാധ്യതയുണ്ടെന്നാണ് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം.പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയരും.
ബീഹാര്‍,ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കാര്യമായി പരിഗണിച്ച ബജറ്റില്‍ കേരളത്തെ തഴഞ്ഞു.പ്രളയ ദുരിതാശ്വാസ പദ്ധതികളിലും അതിവേഗ ട്രെയിന്‍ തുടങ്ങിയ പദ്ധതികളിലും കേരളത്തിന് ഇടമില്ല. കേരളത്തില്‍ നിന്നും രണ്ട് മന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന് നേട്ടമുണ്ടാകുന്ന പദ്ധതികളൊന്നും ബജറ്റിലില്ല. സംസ്ഥാനത്തിന്റെ സ്വപ്‌നമായിരുന്ന എയിംസ് ഈ ബജറ്റില്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ടൂറിസം മേഖലയിലും ലൈറ്റ് മെട്രോ, വിഴിഞ്ഞം തുറമുഖത്തിന്റെ തുടര്‍ വികസനം ഇതൊന്നും ബജറ്റിലെവിടെയും എത്തിയില്ല.
ബജറ്റില്‍ സ്വര്‍ണ്ണം മൊബൈല്‍ ഉള്‍പ്പെടെ
ചില വസ്തുക്കളുടെ വില കുറയും