കോഴിക്കോട്: കേന്ദ്ര ബജറ്റ് ബിജെപിയുടെ നിര്‍ണായക സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും ഭരണത്തിലിരിക്കുന്ന ബിഹാറിനും, ആന്ധ്രപ്രദേശിനും വാരിക്കോരി സാമ്പത്തിക സഹായം പ്രഖ്യാപിച്ച ബജറ്റാണെന്ന് നവ ജനശക്തി കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ബജറ്റിലൂടെ നിര്‍മലാ സീതാരാമന്‍ ശ്രമിച്ചത്. കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ തികച്ചും പരിഹാസ്യമാണ്. സര്‍ക്കാരിന്റെ നിലനില്‍പിനായി ഏത് മാര്‍ഗ്ഗവും തേടുകയണ്. കേന്ദ്ര ബഡ്ജറ്റ് ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയാണ്. രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കൃഷിക്കാരും കര്‍ഷക തൊഴിലാളികളും ജീവിത മാര്‍ഗ്ഗമായി സീകരിച്ചിട്ടുള്ള കാര്‍ഷിക മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ബഡ്ജറ്റില്‍ കാര്‍ഷിക മേഖലക്ക് കാര്യമായ പരിഗണന നല്കിയില്ല. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാന്‍ പോലും തയ്യാറാവാത്ത ദീര്‍ഘവീക്ഷണമില്ലാത്ത ബഡ്ജറ്റാണ്. കേരളത്തില്‍ രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഉണ്ടായിട്ടു പോലും ബഡ്ജറ്റില്‍ ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിയാതെ പോയത് കേരളത്തോടുള്ള അവഗണന വ്യക്തമായിയെന്നും മനോജ് ശങ്കരനെല്ലൂര്‍ കുറ്റപ്പെടുത്തി.
തെരെഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍
പൊടിയിടുന്നതാണ് കേന്ദ്ര ബജറ്റ്:നവ ജനശക്തി കോണ്‍ഗ്രസ്