തിരുവനന്തപുരം: ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. കസ്റ്റംസ് തീരുവ കുറച്ചതാണ് വില കുറയാന്‍ കാരണം.
2000 രൂപയാണ് പവന് (ഗ്രാമിന് 250) കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6,495 രൂപയും പവന് 51,960 രൂപയുമായി.
പവന് 2000 രൂപ കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണ വിലയെത്തി.ജൂലായ് ഒന്നിലെ പവന് 53,000 രൂപയായിരുന്നു മുമ്പ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ബജറ്റില്‍ രാജ്യത്ത് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായിട്ടാണ് കുറച്ചത്. ഇതിനൊപ്പം മൊബൈല്‍ഫോണുകളുടെ തീരുവയും കുറച്ചിട്ടുണ്ട്.