ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കേന്ദ്ര ധനവകുപ്പ് മന്ത്രി പി.ചിദംബരം. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 2024-ലെ കോണ്‍ഗ്രസ് ലോക്സഭാ പ്രകടനപത്രിക വായിച്ചതില്‍ സന്തോഷം അറിയിച്ചാണ് മുന്‍ ധനമന്ത്രി പി.ചിദംബരം പ്രതികരിച്ചത്. കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ പേജ് 30-ല്‍ പറഞ്ഞിരിക്കുന്ന തൊഴില്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് ബജറ്റില്‍ അതേപടി തിരഞ്ഞെടുത്തതില്‍ അതിലേറെ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ 11-ാം പേജില്‍ പറഞ്ഞിരിക്കുന്ന അപ്രന്റീസ്ഷിപ്പ് പദ്ധതി അവതരിപ്പിച്ചതിലും ഞാന്‍ സന്തോഷവാനാണന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മാനിഫെസ്റ്റോയിലെ മറ്റുചില ആശയങ്ങള്‍ കൂടി ധനമന്ത്രി എഫ്എം പകര്‍ത്തിയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എക്സില്‍ കുറിച്ചു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ബജറ്റിനെതിരെ രംഗത്തെത്തി. കുര്‍സി ബച്ചാവോ ബജറ്റ് (കസേര സംരക്ഷിക്കാനുള്ള ബജറ്റ്) എന്നാണ് രാഹുല്‍ ഇതിനെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയും മുന്‍ ബജറ്റുകളും കോപ്പിയടിച്ചെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.ക്രോണികളെ പ്രീതിപ്പെടുത്തുന്ന ബജറ്റാണെന്നും രാഹുല്‍ പ്രതികരിച്ചു.
ധനമന്ത്രി 2024-ലെ കോണ്‍ഗ്രസ് ലോക്സഭാ
പ്രകടനപത്രിക വായിച്ചതില്‍ സന്തോഷം; പി.ചിദംബരം