ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കുന്നതിനുള്ള് വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ദീര്‍ഘകാലമായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
58-വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഭരണഘടനാവിരുദ്ധ ഉത്തരവാണ് മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞതെന്ന്ബി.ജെ.പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞു.. ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി 1966ലാണ്് വിലക്ക് വന്നത്. ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് വെടിവെപ്പില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി.തുടര്‍ന്ന് ഇന്ദിരാഗാന്ധിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്ക് കൊണ്ട് വന്നതെന്നും അമിത് മാളവ്യ വ്യക്തമാക്കി.