നിപ്പ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി, ആരോഗ്യ പ്രവര്‍ത്തകര്‍

നിപ്പ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി, ആരോഗ്യ പ്രവര്‍ത്തകര്‍

മലപ്പുറം: നിപ്പ ബാധിച്ച് മരിച്ച 14 കാരന്റെ വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്. മാപ്പില്‍ പറയുന്ന സ്ഥലങ്ങളില്‍ ആ സമയത്തുണ്ടായിരുന്നവര്‍ നിപ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ്.

നിപ ബാധിച്ച് മരിച്ച പാണ്ടിക്കാട് സ്വദേശിയായ കുട്ടി 11 മുതല്‍ 19വരെ പോയ സ്ഥലങ്ങളിലെ വിശദമായ റൂട്ട് മാപ്പാണ് പുറത്തിറക്കിയത്. ഹൈ റിസ്‌കിലുള്ള 13 പേരുടെ സാമ്പിളുകള്‍ കോഴിക്കോട്ടും തിരുവനന്തപുരത്തുമായി ഇന്ന് പരിശോധിക്കും. ഇപ്പോള്‍ 350 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 101 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്.

നിപ കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0483 2732010, 0483 2732050, 0483 2732060,
0483 2732 090

നിപ്പ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ്
പുറത്തിറക്കി, ആരോഗ്യ പ്രവര്‍ത്തകര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *