കൊയിലാണ്ടി:കേന്ദ്രത്തില്‍ ബി.ജെ.പി മന്ത്രിസഭയില്‍ പ്രാതിനിധ്യമുള്ള ജെ.ഡി.എസ് കേരളത്തില്‍ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ തുടരുന്നത് ഇടത് മുന്നണി രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നും കഴിഞ്ഞ പാര്‍ലിമെന്റ് തെരത്തുപ്പ് പരാജയത്തിന് ഈ അവിശുദ്ധ ബന്ധവും കാരണമായിട്ടുണ്ടെന്നും ജെ.ഡി.എസ് മന്ത്രിയെ മാറ്റി നിര്‍ത്താന്‍ എല്‍.ഡി.എഫ് തയ്യാറാവണമെന്നും ആര്‍.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ആവശ്യപ്പെട്ടു.
ആര്‍ ജെ.ഡി. കൊയിലാണ്ടി മുന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജെ.ഡി എസ് ദേശീയ നേതൃത്വം ബി.ജെപി. സഖ്യകക്ഷിയായി തുടരുകയാണ് പല ന്യായങ്ങള്‍ പറഞ്ഞ് കേരള ഘടകം ഉരുണ്ട് കളിക്കുകയാണ് കൊടി, ചിഹ്നം പേര് ഒന്നും മാറിയിട്ടില്ല. ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ട പാര്‍ട്ടിയെ മുന്നണിയിലും മന്ത്രി സഭയിലും നിലനിര്‍ത്തുന്നത് മതേതരത്വത്തില്‍ ഊന്നിയ എല്‍ ഡി എഫിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണ്. അതേസമയം എല്ലാ തരത്തിലും അര്‍ഹതയുള്ള ആര്‍ ജെ ഡി യെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ: ടി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യുണ്ടി, മഹിളാ ജനതാ ജില്ലാ പ്രസിഡണ്ട് എം.പി അജിത, കബീര്‍ സലാല, സുരേഷ് മേലേപ്പുറത്ത്, രജീഷ് മാണിക്കോത്ത്, സി.കെ.ജയദേവന്‍, ഗിരീഷ് കുമാര്‍ കോരങ്കണ്ടി, ശശിധരന്‍ ടി. പ്രസംഗിച്ചു. എസ് എസ് എല്‍ സി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും കണ്‍വന്‍ഷനില്‍ ആദരിച്ചു.
രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്ന ഇടതുമുന്നണി
ജെ.ഡി.എസ് മന്ത്രിയെ മാറ്റി, ആര്‍ ജെ.ഡിക്ക്
പ്രാതിനിധ്യം നല്‍കണം;കെ. ലോഹ്യ