കോഴിക്കോട്:വിദ്യാ സമ്പന്നരായ ദരിദ്രരായ ദളിത് യുവതി യുവാക്കള്‍ തൊഴില്‍രഹിതരായി നില്‍ക്കുുകയും സമ്പന്ന വിഭാഗങ്ങള്‍ പുറം രാജ്യത്തു പോയി ജോലി ചെയ്തു രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് അനിവാര്യമാണെന്ന് കേരള ദളിത് ഫെഡറേഷന്‍ ഡെമോക്രിറ്റ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സൈനിക സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. ദേവദാസ് കുതിരാടം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ വി സുബ്രഹ്‌മണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. മികച്ച പൊതുപ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, കോട്ടക്കല്‍ ഭാസ്‌കരന്‍, ടി.ടി .കണ്ടന്‍ കുട്ടി എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു .
രാമദാസ് വേങ്ങേരി, പി.ടി .നിസാര്‍, ബൈജു ഡി, ഇ .പി .കാര്‍ത്ത്യായനി, സി .കെ .രാമന്‍കുട്ടി, കെ.ദേവദാസ് പാറോപ്പടി, ചന്ദ്രന്‍ കടക്കനാല്‍ ,ദാസന്‍ ബേപ്പൂര്‍, ശാരദ ബേപ്പൂര്‍, ജയരാജന്‍ അനുഗ്രഹ, ശ്രീധരന്‍ ബേപ്പൂര്‍,എ .കെ. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൂറോളം വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനക്കിറ്റ് വിതരണവും നടത്തി.