കൊച്ചി:ഹിന്ദുത്വ ഫാസിസം മുന്‍കുട്ടി തിരിച്ചറിഞ്ഞു കൃത്യമായി പ്രതിരോധം തീര്‍ത്ത നേതാവാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് എന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ അഭിപ്രായപ്പെട്ടു.
മട്ടാഞ്ചേരിയില്‍ ഐ എന്‍ എല്‍ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സേട്ട് സാഹിബ് സകരിയ സേട്ട് സാഹിബ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. ഇരുട്ടില്‍ ഉറുമ്പരിച്ചു കയറുന്ന പോലെയാണ് ഫാഷിസം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പടര്‍ന്നത്. ഫാസിസിറ്റ് കള്‍ക്ക് അവരുടെ ലക്ഷ്യം നിറവേറ്റാന്‍ ബി ജെ പി തന്നെ വേണമെന്നില്ല മുന്‍കലങ്ങളില്‍ അത് കോണ്‍ഗ്രസിലൂടെയാണ് നടിപ്പിലാക്കിയതെങ്കില്‍ ഇപ്പോള്‍ ബി ജെ പി. യിലൂടെ എന്ന് മാത്രം.
മുസ്ലിം ലീഗ് നേതാക്കള്‍ക്ക് ഒഴുക്കിനൊപ്പം നീന്തി അധികാരത്തിന്റെ കരയിലേക്കൊഴുകാന്‍ മാത്രമായിരുന്നു തിടുക്കം. ഇപ്പഴും ലീഗ് നിലപാട് അത് തന്നെയാണ്. സേട്ട് സാഹിബ് അന്ന് പറഞ്ഞ രാഷ്ട്രീയ ദിശയിലേക്ക് മുഴുവന്‍ പ്രസ്ഥാനങ്ങളും പതിയെ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്
ഫാഷിസ്‌റ് പ്രതിരോധം വളരെ വിസിബിള്‍ ആയ ഇക്കാലത്തു
കൃത്യമായ രാഷ്ട്രീയം രൂപീകരിക്കാനോ നിലപാടില്‍ കൃത്യത കൈവരുത്താനോ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടില്ല.
ബി ജെ പിയെ തോല്‍പ്പിക്കാന്‍ മതേതര മുന്നണിയില്‍ നില്‍ക്കുകയും
അതേസമയം മൃദു ഹിന്ദുത്വ നിലപാടിനെ കൃത്യമായി വിമര്‍ശിക്കുകയും ചെയ്യുക എന്ന ചരിത്ര പരമായ നിലപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പറയാന്‍ ഐ എന്‍ എല്‍ ന് കഴിഞ്ഞു എന്നതാണ് ഐ എന്‍ എ ല്‍ പ്രസ്ഥാനത്തെ മറ്റു പാര്‍ട്ടികളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ജില്ലാ പ്രസിഡന്റ് എന്‍ എം മുഹമ്മദ് നജീബ് അധിക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉത്ഘാടനം ചെയ്തു
ജില്ലാ ജനറല്‍ സെക്രട്ടറി കെ എം എ ജലീല്‍ , ജില്ലാ ട്രഷറര്‍ അലി മേപ്പാട്ട് , എം പി നൗഷാദ്, കെ കെ ഹംസ കോയ എന്നിവര്‍ സംസാരിച്ചു അന്‍വര്‍ എന്‍ യു നന്ദിയും പറഞ്ഞു.
മുസ്ലിം ലീഗിന്റെ ഐഡിയോളജിക്കല്‍
ക്ലാരിറ്റി നഷ്ടപെട്ടു; ഐ എന്‍ എല്‍