വിപുലീകരിച്ച വിട്രെക്ടമി ശസ്ത്രക്രിയാ വിഭാഗവുമായി കോഴിക്കോട് എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍

വിപുലീകരിച്ച വിട്രെക്ടമി ശസ്ത്രക്രിയാ വിഭാഗവുമായി കോഴിക്കോട് എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 21 വരെ സൗജന്യ ഒപി ചികിത്സ

കോഴിക്കോട്: വിവിധ റെറ്റിന തകരാറുകള്‍ക്കുള്ള ചികിത്സയായ അതിനൂതന വിട്രെക്ടമി ശസ്ത്രക്രിയാ വിഭാഗം വിപുലീകരിച്ച് കോഴിക്കോട് എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍. റെറ്റിനാ ശസ്ത്രക്രിയാവിദഗ്ദ്ധരുടെ മുഴുവന്‍ സമയസേവനവും ലഭ്യമായതിനാല്‍ രോഗികള്‍ക്ക് ഏതുതരം റെറ്റിനാ ശസ്ത്രക്രിയകള്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടെ വിദഗ്ദ്ധ പരിചരണം ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 21 വരെ സൗജന്യ ഒപി ചികിത്സയും എ.എസ്.ജി വാസന്‍ ഐ ആശുപത്രികളില്‍ ഉണ്ടായിരിക്കുന്നതാണ്.

റെറ്റിന തകരാറുകള്‍ പരിഹരിക്കാനുള്ള വിട്രെക്ടമി ശസ്ത്രക്രിയ, രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതോടൊപ്പം കാഴ്ചശക്തി പുനഃസ്ഥാപിക്കുന്നതിലൂടെ രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍ എല്ലാ നേത്രപരിചരണങ്ങള്‍ക്കും അതിനൂതനമായ ചികിത്സ രോഗികള്‍ക്ക് ഉറപ്പാക്കുന്നു. ചീഫ് മെഡിക്കല്‍ ഓഫീസറും കോര്‍ണിയ, തിമിരം, മെഡിക്കല്‍ റെറ്റിന, റിഫ്രാക്റ്റീവ് സര്‍ജനുമായ ഡോ. അമ്രീന്‍ ആണ് വിട്രെക്ടമി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നയിക്കുന്നത്. വിട്രിയോ-റെറ്റിനല്‍ സര്‍ജന്‍ ഡോ. കൃഷിന്‍ കെ., ഡോ. താരാ നരേന്ദ്രന്‍, ഡോ. നിത്യാ ഭായ് എന്നിവരും സംഘത്തിലുണ്ട്.

‘അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നിര്‍വഹിക്കുന്ന വിട്രെക്ടമി ശസ്ത്രക്രിയ അതിസങ്കീര്‍ണമായ റെറ്റിന രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് മെച്ചപ്പെട്ട കാഴ്ചയും ഭാവിയെക്കുറിച്ച് പ്രതീക്ഷയും നല്‍കുന്നുവെന്ന് എ.എസ്.ജി ഐ ഹോസ്പിറ്റല്‍ ബിസിനസ് ഡെവലപ്മെന്റ്, മാര്‍ക്കറ്റിംഗ് ആന്റ് ബ്രാന്‍ഡിംഗ് ഡയറക്ടര്‍ ഡോ. പി.കെ.പങ്കജ് പറഞ്ഞു.

മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞ നിരക്കില്‍ നേത്രപരിചരണം നല്‍കുന്നതില്‍ എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍ പ്രതിജ്ഞാബദ്ധരാണ്. തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ് ശസ്ത്രക്രിയ, കാഴ്ച പുനരധിവാസ സേവനങ്ങള്‍, ന്യൂറോ-ഓഫ്താല്‍മോളജി, യുവെറ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോര്‍ണിയ, ഒക്യുലോപ്ലാസ്റ്റി സേവനങ്ങള്‍ ഉള്‍പ്പെടെ നേത്ര പരിചരണവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങള്‍ ആശുപത്രി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആശുപത്രിയുടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്ര ചികിത്സകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പരിചരണങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമാണ്.

കോഴിക്കോട്, തൃശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം, തുടങ്ങിയ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന എ.എസ്.ജി. വാസന്‍ ഐ ഹോസ്പിറ്റല്‍ എല്ലാ ഇന്‍ഷുറന്‍സുകളും സ്വീകരിക്കുന്നു. കൂടാതെ എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീമില്‍ (ഇസിഎച്ച്എസ്) എംപാനല്‍ ചെയ്തിട്ടുമുണ്ട്. ഇതിലൂടെ എല്ലാവര്‍ക്കും വിദഗ്ദ്ധമായ നേത്രപരിചരണം ഉറപ്പുവരുത്തുകയാണ് എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍.

ചീഫ് മെഡിക്കല്‍ ഓഫീസറും കോര്‍ണിയ, തിമിരം, മെഡിക്കല്‍ റെറ്റിന, റിഫ്രാക്റ്റീവ് സര്‍ജനുമായ ഡോ. അമ്രീന്‍, വിട്രിയോ-റെറ്റിനല്‍ സര്‍ജന്‍ ഡോ. കൃഷിന്‍ കെ., ഡോ. താരാ നരേന്ദ്രന്‍, ഡോ. നിത്യാ ഭായ് എന്നിവര്‍ കോഴിക്കോട് എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വിപുലീകരിച്ച വിട്രെക്ടമി ശസ്ത്രക്രിയാ വിഭാഗവുമായി
കോഴിക്കോട് എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍

Share

Leave a Reply

Your email address will not be published. Required fields are marked *