കോഴിക്കോട്: ജപ്പാനിലെ ഒമ്‌റോണ്‍ ഹെല്‍ത്ത്‌കെയര്‍ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനവും ഹോം ഹെല്‍ത്ത് മോണിറ്ററിംഗ് ഉപകരണങ്ങളുടെ മുന്‍നിര ദാതാക്കളുമായ ഒമ്‌റോണ്‍ ഹെല്‍ത്ത്‌കെയര്‍ ഇന്ത്യയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രത്യേകിച്ച് കുട്ടികളിലെ രോഗ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുമായി കാര്യക്ഷമമായ മരുന്ന് വിതരണത്തിനായി വിപുലമായ നെബുലൈസറുകള്‍ പുറത്തിറക്കി. ശ്വാസകോശത്തിലേക്ക് മരുന്നുകള്‍ നേരിട്ട് എത്തുന്നത് കാരണം, ആസ്ത്മ, സിഒപിഡി തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഭേദമാകുന്നതില്‍ നെബുലൈസറുകള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്നു.
തീവ്രമായ വായു മലിനീകരണവും മറ്റ് ഘടകങ്ങളും കാരണം, ഏകദേശം 100 ദശലക്ഷം ആളുകള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ അനുഭവിക്കുന്നു. ഇന്ത്യയില്‍ മാത്രം വര്‍ധിച്ചുവരുന്ന ആസ്ത്മ സംബന്ധമായ മരണങ്ങള്‍ ആശങ്കാജനകമാണ്. 1990-ല്‍ ആസ്ത്മ ബാധിച്ച് മരിച്ചവരുടെ എണ്ണം ഏകദേശം 1,50,000 ആയിരുന്നത് ഇപ്പോള്‍ 200,000 കവിഞ്ഞതായി ഒമ്‌റോണ്‍ ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ തെത്സുയ യമദ പറഞ്ഞു.
‘ഗോയിംഗ് ടു സീറോ’ ദൗത്യവുമായി യോജിച്ച് ശ്വസന വൈകല്യങ്ങള്‍ ഉണ്ടാകാത്ത ഒരു ലോകം സൃഷ്ടിക്കാന്‍ കുടുംബങ്ങളെ ശാക്തീകരിക്കാന്‍ നെബുലൈസറുകള്‍ പോലെയുള്ള ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങള്‍ സാധ്യമാകുമെന്ന് ഒമ്‌റോണ്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്വാസകോശ സംബന്ധമായ പ്രശ് നങ്ങള്‍ക്ക് പരിഹാരം നെബുലൈസറുകള്‍