കോഴിക്കോട് : ലഹരി വ്യാപനം തടയാന്‍ ശക്തമായ ബോധവല്‍ക്കരണത്തോടൊപ്പം ലഹരി പിടിക്കപ്പെട്ടാല്‍ കര്‍ശനമായ ശിക്ഷാ നടപടികളും അനിവാര്യമാണെന്ന് എം കെ രാഘവന്‍ എം പി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ മദ്യ നയത്തിലും, ബാര്‍ കോഴ, മദ്യ (ലഹരി) വ്യാപനത്തിലും പ്രതിഷേധിച്ചു ലഹരി നിര്‍മാര്‍ജന സമിതി (എല്‍എന്‍എസ്) കോഴിക്കോട് സൗത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്ടറേറ്റിലേക്ക് നടന്ന ധര്‍ണ സമരം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. എ എം എസ് അലവി അധ്യക്ഷം വഹിച്ചു.
കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി എം രവീന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞികോമു മാസ്റ്റര്‍, മീര റാണി, ഇമ്പിച്ചി മമ്മു ഹാജി, ജമാലുദ്ധീന്‍, ടി കെ സീനത്ത്, മജീദ് അമ്പലംകണ്ടി, എന്‍ കെ ബീച്ചികോയ, സുബൈര്‍ നെല്ലൂളി, അസ്മ നല്ലളം, കാസിം പള്ളിത്താഴം, പത്മിനി രാമന്‍, ഖാദര്‍ ചെറുവണ്ണൂര്‍, ഹമീദ് കോട്ടുമ്മല്‍, സൗദ, സലാം കൊടിയത്തൂര്‍, റൂഖിയ ടീച്ചര്‍, തസ്നി, ഷരീഫ് വെണ്ണക്കോട്, ഷറഫുന്നിസ, അലി തച്ചംപൊയില്‍, ഷറീന, ഷബ്ന എന്നിവര്‍ സംസാരിച്ചു.ലഹരി നിര്‍മാര്‍ജനത്തിനായുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള നിവേദനം കളക്റ്റര്‍ക്ക് സമര്‍പ്പിച്ചു.അബ്ദുല്‍ ലത്തീഫ് ഇ കെ സ്വാഗതവും കെ കെ കോയ കോവൂര്‍ നന്ദിയും പറഞ്ഞു.