കോഴിക്കോട്: ഏകതാപരിഷത്ത് സംസ്ഥാന സമിതി യോഗം കോഴിക്കോട് ഗാന്ധി ഗൃഹത്തില്‍ ഡോ. പി വി രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയ സാമ്പത്തിക സുസ്ഥിരത രാജ്യത്തെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ സഹായകമാകും വിധം സാമ്പത്തികവും രാഷ്ട്രീയവുമായ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുന്ന പൊതുപ്രവര്‍ത്തന സംസ്‌കാരം തിരിച്ചുപിടിക്കേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോക്ടര്‍ പി വി രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ഏകതാ പരിഷത്ത് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സന്തോഷ് മലമ്പുഴ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ടി.ബാലകൃഷ്ണന്‍, ഡോ:പി. ലക്ഷ്മണന്‍,അഡ്വ:സുജാത വര്‍മ്മ, രമേഷ് മേത്തല, സുധിലാല്‍ തൃക്കുന്നപ്പുഴ, പപ്പന്‍ കന്നാട്ടി, ബദറുദ്ദീന്‍ ഗുരുവായൂര്‍, അഭിരാമി കൃഷ്ണ,ബീന നടവയല്‍,വേലായുധന്‍ കിഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.