ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

കോഴിക്കോട്:മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒഞ്ചിയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ഛായാപടത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മടപ്പള്ളി വളപ്പില്‍ മോഹനന്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുബിന്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സുനില്‍ മടപ്പള്ളി അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു. ഡിസിസി നിര്‍വാഹക സമിതി അംഗം സി.കെ. വിശ്വനാഥന്‍, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാരദ വത്സന്‍, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ അരവിന്ദന്‍ മാടാക്കര, യു. രഞ്ജിത്ത്, റോബിന്‍.ഒ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *