ഡോ.എം.എസ് വല്യത്താന്‍; ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമാക്കിയ ഭിഷഗ്വരന്‍, അനുസ്മരിച്ച് വി.ഡി.സതീശന്‍

ഡോ.എം.എസ് വല്യത്താന്‍; ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമാക്കിയ ഭിഷഗ്വരന്‍, അനുസ്മരിച്ച് വി.ഡി.സതീശന്‍

തിരുവനന്തപുരം: ഡോ. എം.എസ്.വല്യത്താന്‍ ഹൃദയ ചികിത്സാരംഗത്ത് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനെ രാജ്യത്തിന്റെയും അഭിമാന സ്ഥാപനമാക്കി വളര്‍ത്തിയെടുത്ത പ്രതിഭാശാലിയായ ഭിഷഗ്വരനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു.വിദേശത്തുനിന്നു വന്‍ തുകയ്ക്ക് വാങ്ങിച്ചിരുന്ന കൃത്രിമ വാല്‍വുകള്‍ വല്യത്താന്റെ നേതൃത്വത്തില്‍ കുറഞ്ഞ ചെലവില്‍ ശ്രീചിത്രയില്‍ നിര്‍മിക്കാന്‍ സാധിച്ചത് ഹൃദയ ചികിത്സാ രംഗത്ത് ഡോ.വല്യത്താന്റെ വിലയേറിയ സംഭാവനയാണ്.ശ്രീചിത്രയില്‍ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയവാല്‍വ് ഒരു ലക്ഷത്തിലധികം രോഗികള്‍ക്കാണ് പുതുജീവന്‍ പകര്‍ന്നത്.

മാത്രമല്ല ഡോ.വല്യത്താന്റെ പരിശ്രമഫലമായാണ് രക്തബാഗുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാനും ശ്രീചിത്രയ്ക്ക് സാധിച്ചത്. 20 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ശ്രീചിത്രയെ ഇന്ത്യയിലെ തന്നെ മികച്ച ആരോഗ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമാക്കി മാറ്റാന്‍ വല്യത്താന് സാധിച്ചതായും വി.ഡി.സതീശന്‍ ഓര്‍ത്തു.

ഡോ.എം.എസ് വല്യത്താന്‍; ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമാക്കിയ ഭിഷഗ്വരന്‍, അനുസ്മരിച്ച് വി.ഡി.സതീശന്‍

Share

Leave a Reply

Your email address will not be published. Required fields are marked *