അയാന്‍ ആന്‍ഡ്ര്യൂ ഗില്ലന്‍ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ് ഹെഡ് കോച്ച്

അയാന്‍ ആന്‍ഡ്ര്യൂ ഗില്ലന്‍ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ് ഹെഡ് കോച്ച്

കോഴിക്കോട്: കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹെഡ് കോച്ചായി ഓസ്്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ കോച്ചായ അയാന്‍ ആന്‍ഡ്ര്യൂ ഗില്ലനെയും അസ്സ്റ്റന്റ് കോച്ചായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും അണ്ടര്‍ 21, അണ്ടര്‍ 16 ടീം കോച്ചായ ബിബി തോമസ് മുട്ടത്തിനെയും നിയമിച്ചതായി കാലിക്കറ്റ് എഫ്‌സി ടീമിന്റെ ഫ്രാഞ്ചൈസി ഉടമ വി.കെ.മാത്യൂസ് അറിയിച്ചു. ഇവരുടെ വൈദഗ്ധ്യവും കൊണ്ട് കാലിക്കറ്റ് എഫ്സിക്ക് കൂടുതല്‍ വിജയങ്ങള്‍ നേടാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5000 ജീവനക്കാരുള്ള മുന്‍നിര ആഗോള ഏവിയേഷന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ ഐബിഎസ് സോഫ്‌റ്റ്വെയറിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ് വി.കെ മാത്യൂസ്.

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള 6 ടീമുകള്‍ മത്സരിക്കുന്ന സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റ് സെപ്റ്റംബറില്‍ ആരംഭിക്കും. ഒന്നരക്കോടി രൂപയാണ് ടൂര്‍ണമെന്റിലെ സമ്മാനത്തുക. ലീഗ് ഘട്ടത്തില്‍ 30 മത്സരങ്ങളാണുള്ളത്. സെമി ഫൈനലും ഫൈനലും ഒക്ടോബറില്‍ നടക്കും. 6 വിദേശ താരങ്ങളും 9 ദേശീയ താരങ്ങളും കേരളത്തില്‍ നിന്നുള്ള കളിക്കാരുമടക്കം 25 താരങ്ങളാണ് കാലിക്കറ്റ് എഫ്‌സി ടീമിലുള്ളത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്‌സിയുടെ ഹോം ഗ്രൗണ്ട്. അഞ്ച് മത്സരങ്ങളാണ് ടീം ഇവിടെ കളിക്കുക.

 

 

അയാന്‍ ആന്‍ഡ്ര്യൂ ഗില്ലന്‍ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ് ഹെഡ് കോച്ച്

 

Share

Leave a Reply

Your email address will not be published. Required fields are marked *