വായന പക്ഷാചരണം സമാപിച്ചു

വായന പക്ഷാചരണം സമാപിച്ചു

കോഴിക്കോട്: സംസ്‌കാരസാഹിതിയും സദ്ഭാവന ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച പി.എന്‍ പണിക്കര്‍ അനുസ്മരണവും വായന പക്ഷാചരണവും സമാപിച്ചു. ജൂണ്‍ 19 ന് വായന ദിനത്തില്‍ കാരക്കാട് ആത്മവിദ്യാസംഘം എല്‍.പി സ്‌ക്കൂളില്‍ ആരംഭിച്ച വായനപക്ഷാചരണത്തോട് അനുബന്ധിച്ച് വിവിധ സ്‌കൂളുകളില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ വെച്ച് കുട്ടികള്‍ക്ക് ബാലസാഹിത്യ പുസ്തകങ്ങള്‍ നല്‍കി. വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നടന്ന സമാപന ചടങ്ങ് എഴുത്തുകാരി ട്രീസ അനില്‍ ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ ലൈബ്രറിക്ക് സമ്മാനിക്കപ്പെട്ട 5000 രൂപയുടെ പുസ്തകങ്ങള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ചൈതന്യയും സ്‌കൂള്‍ ലീഡര്‍ കുമാരി ഷിയാരയും ചേര്‍ന്ന് ട്രീസ അനിലില്‍ നിന്നും ഏറ്റുവാങ്ങി. സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സദ്ഭാവന ബുക്‌സ് എഡിറ്ററുമായ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.എം.ഷിബു, ടി.പവിത്രന്‍ (മലയാള മനോരമ), ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ചൈതന്യ, സ്‌കൂള്‍ ലീഡര്‍ കുമാരി ഷിയാര എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

വായന പക്ഷാചരണം സമാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *