ബത്തേരി: പുല്‍പള്ളിക്ക് സമീപം ചീയമ്പത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് സര്‍ക്കാര്‍ 16 ലക്ഷം രൂപ ധനസഹായം നല്‍കും. കെഎസ്ഇബി 10 ലക്ഷവും റവന്യൂ വകുപ്പ് 4 ലക്ഷവും പട്ടിക വര്‍ഗ വകുപ്പ് 2 ലക്ഷം രൂപ വീതവുമാണ് നഷ്ടപരിഹാരം നല്‍കുക. ചീയമ്പം 73 കോളനി സ്വദേശിയായ സുധന്‍ (32) വയലിലൂടെ നടന്നുവരുന്നതിനിടെ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു.
നഷ്ടപരിഹാരം നല്‍കാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മൃതദേഹം ഏറ്റെടുക്കാന്‍ തയാറല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധ സമരം ആരംഭിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടറിന്റെയും തഹസില്‍ദാറുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണു സുധന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ വിവിധ വകുപ്പുകള്‍ തീരുമാനിച്ചത്. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറായത്.
ഷോക്കേറ്റ് മരണം; സുധന്റെ കുടുംബത്തിന്
സര്‍ക്കാര്‍ ധനസഹായം 16 ലക്ഷം രൂപ