സഫ മക്ക ചാരിറ്റി അവാര്‍ഡ് ജാബിര്‍ കക്കോടിക്ക്

സഫ മക്ക ചാരിറ്റി അവാര്‍ഡ് ജാബിര്‍ കക്കോടിക്ക്

റിയാദ് : ഈ വര്‍ഷത്തെ സഫ മക്ക മെഡിക്കല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ജീവകാരുണ്യ പ്രവര്‍ത്തന അവാര്‍ഡ് ജാബിര്‍ കക്കോടിക്ക് സമ്മാനിച്ചു.കോഴിക്കോട് കേന്ദ്രീകരിച്ചു ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ജാബിര്‍ നിരവധി ആളുകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നു. ഷിഫാ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷാജി അരിപ്രയുടെ മലബാര്‍ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി കോഡിനേറ്റ് ചെയ്യുന്നത് ജാബിറാണ്.

നിരാലബര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് ജാബിറിന് വ്യത്യസ്ത സംഘടനകള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

സഫ മക്കയില്‍ വെച്ച് നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ: സെബാസ്റ്റ്യന്‍ ഉപഹാരം കൈമാറി.സാമൂഹ്യ ജീവകാരുണ്യ വിഷയങ്ങളിലെ ജാബിറിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്ന് ഡോ: സെബാസ്റ്റ്യന്‍ പറഞ്ഞു.

ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡിനേക്കാള്‍ വലിയ അംഗീകാരമാണ് ഡോക്ടര്‍മാര്‍ പറഞ്ഞ വാക്കുകളെന്നും, വര്‍ഷങ്ങളായി ഷാജി അരിപ്രയെ പോലുള്ള തണലില്‍ ആയിരക്കണക്കിന് നിര്‍ധനനരെ സഹായിക്കാന്‍ കഴിയുന്നത് ഭാഗ്യമായാണ് കാണുന്നതെന്നും ജാബിര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഡോ: ബാലകൃഷ്ണന്‍, ഡോ: അനില്‍ കുമാര്‍,ഡോ: തോമസ്, ഡോ: ഷാജി നാരായണന്‍,ഡോ: ഷേര്‍ ഹൈദര്‍, സഫ മക്ക അഡ്മിന്‍ കമ്മറ്റി അംഗങ്ങളായ യഹിയ ചെമ്മാണിയോട്, ഇല്യാസ്, ജാബിര്‍, സൂപ്പര്‍വൈസര്‍ മുഹമ്മദ് അലി മണ്ണാര്‍ക്കാട്, മറ്റ് ജീവനക്കാരായ സിനി,ലിജി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

 

 

 

സഫ മക്ക ചാരിറ്റി അവാര്‍ഡ് ജാബിര്‍ കക്കോടിക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *