കോഴിക്കോട്: ചേവായൂര്‍ എ.യു.പി സ്‌കൂളില്‍ സംസ്‌കൃതം പഠിക്കുന്ന കുട്ടികള്‍ക്കായി ‘ലളിതം മധുരം സംസ്‌കൃതം ‘ സഹവാസ ശില്പശാല സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്ന.വി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലളിതമായി സംസ്‌കൃതം സംസാരിച്ച് പഠിക്കാനുള്ള പരിശീലനവും കുട്ടികളില്‍ സംസ്‌കൃതത്തോട് ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം. സംസ്‌കൃതം പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി പ്രത്യേക സെഷനും നടന്നു.
ചേവായൂര്‍ എ.യു.പി സ്‌കൂളിന്റെ ശതവാര്‍ഷികാഘോഷത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഭാഗമായി 100 അക്ഷരദീപം തെളിയിക്കുകയും ചെയ്തു.
ഉദ്ഘാടനത്തില്‍ പി.ടി.എ.വൈസ് പ്രസിഡണ്ട് വിജയന്‍ ചെമ്മാട് അധ്യഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സുരേഷ് കുമാര്‍ കൂടത്തിങ്ങല്‍, ഹെഡ്മിസ്ട്രസ്സ് കെ. നിന്ദു, പി.ടി.എ പ്രസിഡണ്ട് അബ്ദുള്‍ സലാം ആശംസയര്‍പ്പിച്ചു. വി.സി. ബിനീഷ് സ്വാഗതവും രഞ്ജിനി.എ.കെ നന്ദിയും പറഞ്ഞു. ഹര്‍ഷ, സി.പി.സുരേഷ് ബാബു, സുകന്യ, നന്ദന,ഷൈന്‍ എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
സംസ്‌കൃതം സഹവാസ ശില്പശാല സംഘടിപ്പിച്ചു