മേയര്‍ ആര്യ രാജേന്ദ്രന്‍ രാജി വെയ്ക്കുക; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

മേയര്‍ ആര്യ രാജേന്ദ്രന്‍ രാജി വെയ്ക്കുക; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാര്‍ മുന്നോട്ടുപോയതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. . കോര്‍പറേഷന്‍ പരിസരത്ത് വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ നഗരസഭാ വളപ്പിലേക്കു ചാടിക്കയറിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു. വന്‍ പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മേയര്‍ ഉള്‍പ്പെടെ ഓഫിസില്‍ എത്തിയിരുന്നില്ല. ബിജെപി കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫിസ് ഉപരോധിച്ചിരുന്നു.

 

 

 

മേയര്‍ ആര്യ രാജേന്ദ്രന്‍ രാജി വെയ്ക്കുക;
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

 

Share

Leave a Reply

Your email address will not be published. Required fields are marked *